കോട്ടയം: യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ചു ജില്ലയില്‍ ബാങ്ക് ജീവനക്കാര്‍ എസ്ബിഐ കോട്ടയം ടൗണ്‍ ബ്രാഞ്ചിനു മുന്നില്‍ ഇന്നലെ പ്രതിഷേധപ്രകടനം നടത്തി.
ജില്ലയില്‍ ഇന്ന് പണിമുടക്കുന്ന ജീവനക്കാര്‍ എസ്ബിഐ കോട്ടയം ടൗണ്‍ ബ്രാഞ്ചിനു മുന്നില്‍ നിന്ന് രാവിലെ 9.30ന് ടൗണ്‍ ചുറ്റി പ്രതിഷേധ പ്രകടനം നടത്തും. എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.